Connect with us

Kerala

പൂവച്ചല്‍ എച്ച് എസ് എസ് സംഘര്‍ഷം; കുത്തേറ്റ പ്ലസ്ടു വിദ്യാര്‍ഥിയുടെ നില ഗുരുതരം

കത്തി ശ്വാസകോശത്തില്‍ തുളച്ചുകയറിയ അസ്‌ലം എന്ന വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Published

|

Last Updated

തിരുവനന്തപുരം | പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തി കൊണ്ട് കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥിയുടെ നില ഗുരുതരം. കത്തി ശ്വാസകോശത്തില്‍ തുളച്ചുകയറിയ അസ്‌ലം എന്ന വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്‌ലമിനെ കുത്തിയതെന്നാണ് വിവരം.

സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ഒരുമാസം മുമ്പുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ് ദിവസവും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മുമ്പത്തെ ആക്രമണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും പി ടി എ പ്രസിഡന്റിനുമുള്‍പ്പെടെ പരുക്കേറ്റിരുന്നു.

തലയ്ക്ക് കസേര കൊണ്ട് അടിയേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഇതിനു പിന്നാലെ 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു.

 

Latest