National
മാര്‍പാപ്പയുടെ വിയോഗം; രാജ്യത്തെ മൂന്ന് ദിവസത്തെ ദുഃഖാചരണം
ഇന്നും നാളെയും സംസ്കാരം നടക്കുന്ന ദിവസവുമാണ് ദുഃഖാചരണം. ആദര സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കും.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസ്പാപ്പയുടെ വിയോഗത്തിൽ ഇന്നും നാളെയും സംസ്കാരം നടക്കുന്ന ദിവസമാണ് സന്തോഷാചരണം നടത്തുക .
ആദര സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കും.
ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മാർപാപ്പ ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05 നാണ് കാലം ചെയ്തത്. 88 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക്ട് പതിനാരാമൻമാർപാപ്പ സ്ഥാനമൊഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-മത് മാർപാപ്പയായി അദ്ദേഹം ചുമതലയേറ്റത്.
---- facebook comment plugin here -----