International
മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; നാളെ മുതല്‍ പൊതുദര്‍ശനം
ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം 1.30ന് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്കാരം

വത്തിക്കാന്‍ സിറ്റി | അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ശനിയാഴ്ച സംസ്കാരം നടത്താന്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം 1.30ന് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്കാരം. നാളെ ഉച്ചക്ക് 12.30 മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.
തുറന്ന ചുവന്ന കൊഫിനില്‍ കിടത്തിയിരിക്കുന്ന മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു. ചുവന്ന മേലങ്കിയും തലയില്‍ പാപല്‍ മീറ്റര്‍ കിരീടവും കൈയില്‍ ജപമാലയും ധരിപ്പിച്ച മൃതദേഹം സ്വവസതിയായ സാന്റ മാര്‍ത്ത ചാപ്പലിലാണ് ഇപ്പോഴുള്ളത്.
---- facebook comment plugin here -----