Kerala
മാര്‍പാപ്പയുടെ വിയോഗം; സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ദു:ഖാചരണം
ഈ ദിവസങ്ങളില്‍ വിനോദപരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും നിര്‍ദേശം നല്‍കി

തിരുവനന്തപുരം | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ഔദ്യോഗിക ദുഃഖാചരണം.
ഇന്നലെയും ഇന്നും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ശനിയാഴ്ചയുമാണ് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ വിനോദപരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും നിര്‍ദേശം നല്‍കി.
ജില്ലകളിലെ ദുഃഖാചരണത്തിനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും എല്ലാ ഓഫീസുകളിലും ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്, കാസര്‍കോട് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവച്ചു. വയനാട്ടിലെ പ്രദര്‍ശന ഉദ്ഘാടന പരിപാടിയും മാറ്റിവച്ചു