Connect with us

International

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍

അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ അറിയിച്ചു

Published

|

Last Updated

വത്തിക്കാന്‍ സിറ്റി |  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍. മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വസകോശ അണുബാധയെ തുടര്‍ന്നാണ് മാര്‍പാപ്പയെ റോമിലെ ജെമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ അറിയിച്ചു. ഒന്‍പതു ദിവസമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുകയാണ്.
ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ ഡോ. സെര്‍ജിയോ ആല്‍ഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാല്‍ ഒരാഴ്ച കൂടിയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 88 വയസ്സുകാരനായ മാര്‍പാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

 

Latest