International
കടുത്ത ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണ്ണം
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് മാര്‍പ്പാപ്പയെ വത്തിക്കാനിലെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചത്.

വത്തിക്കാന്‍|ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി തുടരുന്നു. മാര്‍പാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് മാര്‍പ്പാപ്പയെ വത്തിക്കാനിലെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചത്.
അസുഖത്തെ തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ചത്തെ പ്രാര്‍ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം വഹിച്ചിരുന്നില്ല. ശനിയാഴ്ചയോടെ പനി കുറഞ്ഞെന്നും ഭക്ഷണം കഴിച്ചുതുടങ്ങിയതായും വത്തിക്കാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണെന്നാണ് പറയുന്നത്.
മാര്‍പ്പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെടുന്നതുവരെ മാര്‍പാപ്പ ആശുപത്രിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറല്‍ ഇന്‍ഫക്ഷനുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ മാര്‍പാപ്പയ്ക്കുണ്ടായിരുന്നു.