International
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്.

വത്തിക്കാന്‍| ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.
കഴിഞ്ഞ 11 ദിവസമായി ചികിത്സയില്‍ കഴിയുന്ന മാര്‍പാപ്പക്ക് ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.വൃക്കകളുടെ ആരോഗ്യ സ്ഥിതിയില്‍ നേരത്തെ ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓക്‌സിജന്‍ ഉയര്‍ന്നതോതില്‍ ഇപ്പോഴും നല്‍കിവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചവരോട് മാര്‍പാപ്പ നന്ദി അറിയിച്ചു.റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്.
---- facebook comment plugin here -----