francis marpapa
യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
ഇസ്‌റാഈലിലെയും ഫലസ്തീനിലെയും ദുരിതമനുഭവിക്കുള്ള ആളുകളോട് താന്‍ ചേര്‍ന്നു നില്‍ക്കുന്നു

വത്തിക്കാന്‍: ഇസ്‌റാഈല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌റാഈലിലെയും ഫലസ്തീനിലെയും ഗുരുതര സാഹചര്യത്തെക്കുറിച്ച് എല്ലാ ദിവസവും നമുക്ക് ചിന്തയുണ്ടാവണം. ഇസ്‌റാഈലിലെയും ഫലസ്തീനിലെയും ദുരിതമനുഭവിക്കുള്ള ആളുകളോട് താന്‍ ചേര്‍ന്നു നില്‍ക്കുന്നു. ആയുധങ്ങള്‍കൊണ്ടുള്ള പോരാട്ടം അവസാനിപ്പിക്കണം. ആയുധങ്ങള്‍ ഒരിക്കലും സമാധാനം കൊണ്ടുവരില്ല. ഏറ്റുമുട്ടല്‍ ഇനിയും വ്യാപിക്കരുത്. സഹോദരന്‍മാരേ…മതിയാക്കൂ! എന്നാണു മാര്‍പാപ്പ എക്സില്‍ കുറിച്ചത്.
അതേസമയം ഫലസ്തീനില്‍ ഇസ്‌റാഈലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഖാന്‍ യൂനുസില്‍ ഇസ്‌റാഊല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഗസ്സ ആക്രമണത്തിനെതിരായ അന്താരാഷ്ട്ര വിമര്‍ശനം ഇസ്‌റാഈല്‍ തള്ളി.