Connect with us

International

ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍; ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കില്ല

ഒരാഴ്ചയായി മാര്‍പാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു.

Published

|

Last Updated

വത്തിക്കാന്‍| ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച മാര്‍പാപ്പയെ വത്തിക്കാനിലെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മാര്‍പാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. മാര്‍പാപ്പ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറല്‍ ഇന്‍ഫക്ഷനുള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാര്‍പാപ്പയ്ക്കുണ്ടായിരുന്നു.

അതേസമയം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന കുര്‍ബാനയില്‍ മാര്‍പാപ്പ പങ്കെടുക്കില്ലെന്നും തിങ്കളാഴ്ച റോമിലെ പ്രശസ്തമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോകളിലേക്കുള്ള സന്ദര്‍ശനവും റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു.