International
ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും
ഇന്ന് ഉച്ചക്ക് മാര്‍പാപ്പ ആശുപത്രി മുറിയിലെ ജനാലയില്‍ നിന്നും ജനത്തെ അഭിവാദ്യം ചെയ്ത് ആശിര്‍വദിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

വത്തിക്കാന്‍ സിറ്റി | ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രി വിടും.മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടുമാസം വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുക.തുടര്‍ന്ന് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയിലാണ് മാര്‍പാപ്പ ചികിത്സതേടിയത്.അഞ്ചാഴ്ചത്തെ ഇടവേളക്കു ശേഷം ഇന്ന് ഉച്ചക്ക് മാര്‍പാപ്പ ആശുപത്രി മുറിയിലെ ജനാലയില്‍ നിന്നും ജനത്തെ അഭിവാദ്യം ചെയ്ത് ആശിര്‍വദിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
---- facebook comment plugin here -----