Connect with us

pope francis

പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഈയടുത്ത ദിവസങ്ങളില്‍ 86കാരനായ മാര്‍പാപ്പക്ക് ശ്വസനപ്രയാസങ്ങളുണ്ടായിരുന്നു.

Published

|

Last Updated

റോം | പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണിത്. ഏതാനും ദിവസം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരും.

ഈയടുത്ത ദിവസങ്ങളില്‍ 86കാരനായ മാര്‍പാപ്പക്ക് ശ്വസനപ്രയാസങ്ങളുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് ഇല്ല. ഗെമില്ലി ആശുപത്രിയിലാണ് പോപ്പിനെ പ്രവേശിപ്പിച്ചത്.

ഈസ്റ്റര്‍ അടുത്തുവരുന്നതിനാല്‍ ഈ വര്‍ഷത്തെ തിരക്കേറിയ സമയമാണ് മാര്‍പ്പാപ്പക്കുണ്ടായിരുന്നത്. ഈ വാരാന്ത്യത്തില്‍ കുരുത്തോല പെരുന്നാള്‍ കുര്‍ബാനയും അടുത്തയാഴ്ച പെസഹയും ദുഃഖവെള്ളിയും ഈസ്റ്ററുമൊക്കെയായി നിരവധി മതചടങ്ങുകളും മറ്റുമുണ്ടായിരുന്നു. ഏപ്രില്‍ അവസാനം ഹംഗറി സന്ദര്‍ശനവുമുണ്ടായിരുന്നു.

Latest