Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 1,404 പേര്‍ അറസ്റ്റില്‍, കേസുകള്‍ 309

834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയത്ത് 215 പേരും കൊല്ലം സിറ്റിയില്‍ 169 പേരും അറസ്റ്റിലായി.

Published

|

Last Updated

കോട്ടയം | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണ കേസില്‍ 1,404 പേര്‍ അറസ്റ്റിലായി. 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയത്ത് 215 പേരും കൊല്ലം സിറ്റിയില്‍ 169 പേരും അറസ്റ്റിലായി.

വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍, കെ എസ് ആര്‍ ടി സി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റിരുന്നു. ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയും വ്യാപക അക്രമം നടന്നിരുന്നു. ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ 70 കെ എസ് ആര്‍ ടി സി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.

 

Latest