Connect with us

Kerala

മുള്ളന്‍പന്നി പാഞ്ഞുകയറി; കണ്ണൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവര്‍ മരിച്ചു

കൊളച്ചേരി പൊന്‍കുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയനാണ് മരിച്ചത്.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ കൊളച്ചേരിയില്‍ മുള്ളന്‍പന്നി പാഞ്ഞുകയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി പൊന്‍കുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോള്‍ പമ്പിനു സമീപമാണ് അപകടമുണ്ടായത്. വിജയന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളന്‍പന്നി ഓടിക്കയറുകയായിരുന്നു. ഓട്ടോ മറിഞ്ഞ ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണം സംഭവിച്ചു.

 

Latest