Connect with us

Kerala

ഓൺലൈൻ ക്ലാസുകൾ കേന്ദ്രീകരിച്ച് അശ്ലീല കെണി; രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന ആൺകുട്ടികളെ ലക്ഷ്യമിട്ട് അശ്ലീല കെണിയൊരുക്കി ലക്ഷക്കണക്കിന് രൂപ തട്ടിയ സംഘത്തെ പിടികൂടി. ഇവരുടെ കെണിയിൽ പെട്ട് 10 ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിൽ രാജസ്ഥാൻ സംഘത്തെയാണ് പോലീസ് പിടികൂടിയത്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിരുന്നു.

അശോക് പട്ടീദാര്‍, നീലേഷ് പട്ടീദാര്‍, വല്ലഭ് പട്ടീദാര്‍ എന്നിവരെ രാജസ്ഥാനിൽ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന ആണ്‍ വിദ്യാര്‍ഥികലുടെ ലാപ്‌ടോപിലേക്കും മൊബൈലിലേക്കും ലിങ്കോട് കൂടിയ അശ്ലീല സന്ദേശങ്ങള്‍ പോപ് ആപ് ആയി അയച്ചുകൊടുക്കും. കെണിയില്‍ കുടുങ്ങി ചാറ്റ് നടത്തുന്നവർക്ക് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അശ്ലീല ചിത്രങ്ങളും സംഘം അയച്ചു നല്‍കും. വിദ്യാര്‍ഥികളുമായി കുറച്ചു ദിവസത്തിനുള്ളില്‍ സൗഹൃദം സ്ഥാപിച്ച ശേഷം സി ബി ഐയുടെ സൈബര്‍ സെല്ലില്‍ നിന്ന് എന്ന് പറഞ്ഞ് വിളിക്കും. ചാറ്റിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തും. തുടര്‍ന്ന് പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി.

Latest