Connect with us

porotta

മലയാളിയുടെ ഇഷ്ട ഭക്ഷണം പൊറോട്ട തന്നെ

കൊച്ചിയിലേയും തിരുവനന്തപുരത്തേയും കണക്കുകള്‍ പ്രകാരമാണിത്.

Published

|

Last Updated

കൊച്ചി | മലയാളിയുടെ ഇഷ്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ പൊറോട്ട തന്നെ മുന്നില്‍. ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓർഡര്‍ ചെയ്യുന്നവരിലേറെയും പൊറോട്ടയാണ് ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. 2022ല്‍ മലയാളികള്‍ സ്വിഗ്വി വഴി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് കേരള പൊറോട്ടയാണെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടി.

പൊറോട്ടയോടൊപ്പം ഇടിയപ്പം, ചിക്കന്‍ബിരിയാണി തുടങ്ങിയവയും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തവയിലുള്‍പ്പെടുന്നു. കൊച്ചിയിലേയും തിരുവനന്തപുരത്തേയും കണക്കുകള്‍ പ്രകാരമാണിത്.

 

Latest