Connect with us

National

പൂനെയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ പോര്‍ഷേ അപകടം; വാഹനമോടിച്ച പതിനേഴുകാരന്‍ 90 മിനുറ്റിനിടയില്‍ ചിലവാക്കിയത് 48000 രൂപ

വാഹനമോടിച്ച പതിനേഴുകാരനെ 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്നും മഹാരാഷ്ട്ര ഗതാതഗത കമ്മീഷന്‍ വിലക്കി

Published

|

Last Updated

പൂനെ | പൂനെയെില്‍ പതിനേഴുകാരന്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച പോര്‍ഷേ ഇടിച്ച് രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍. വാഹനമോടിച്ച പതിനേഴുകാരനെ 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്നും മഹാരാഷ്ട്ര ഗതാതഗത കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.

ഇരുന്നൂറു കിലോമീറ്ററോളം വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് യുവ എഞ്ചിനീയര്‍മാരായ മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10:40-ഓടെ കോസി എന്ന പബ്ബിലും പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17-കാരനും സംഘവും പോയത്.
90 മിനിറ്റു കൊണ്ട് ആദ്യ പബ്ബില്‍ 48000 രൂപയാണ് 17-കാരന്‍ ചെലവഴിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം നല്‍കി ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടത്തില്‍ പെട്ട കാറിന് കര്‍ണാടകയില്‍ നിന്നും ലഭിച്ച താത്കാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. സെപ്തംബര്‍ വരെയാണ് ഇതിന്റെ കാലാവധി. താത്കാലിക രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ആര്‍.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം.

സംഭവത്തില്‍ 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ വിശാലിനെ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍നിന്ന് നിന്നാണ് അറസ്റ്റ് ചെയ്തത്.

17കാരന്‍ ഓടിച്ചുവന്ന പോര്‍ഷേ ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഐടി എഞ്ചിനീയര്‍മാരായ അനീഷ് അവാധ്യയും അശ്വിനി കോഷ്ടയും മരിച്ചത്. പുലര്‍ച്ചെ 2.15 ഓടെ അമിത വേഗതയിലെത്തിയ പോര്‍ഷേ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

 

Latest