Connect with us

Qatar World Cup 2022

വിജയത്തുടക്കത്തോടെ പോര്‍ച്ചുഗല്‍; ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്

ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പിലെ അരങ്ങേറ്റ മത്സരം ഗംഭീരമല്ലെങ്കിലും വിജയിച്ച് പോര്‍ച്ചുഗലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. പോർച്ചുഗലിനെ നന്നായി വെള്ളം കുടിപ്പിച്ചാണ് ഘാന കളം വിട്ടത്; പ്രത്യേകിച്ച് രണ്ടാം പകുതിയിൽ.

ഇരുടീമുകളും പൊരുതിയെങ്കിലും ആദ്യപകുതിയില്‍ ഗോളൊന്നും വീണില്ല. 62ാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍ ഘാന താരം മുഹമ്മദ് സാലിസു പന്തുമായി മുന്നേറിയ ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്യുകയായിരുന്നു. റഫറി പെനാല്‍റ്റി വിധിച്ചു. 65ാം മിനുട്ടിലെടുത്ത പെനാല്‍റ്റി കിക്ക് ക്രിസ്റ്റ്യാനോ ഗോളാക്കി.

പത്ത് മിനുട്ട് പിന്നിടുന്നതിന് മുമ്പ് 73ാം മിനുട്ടില്‍ ഘാനയുടെ ആന്ദ്രെ ആയൂ സമനില ഗോള്‍ നേടി. എന്നാല്‍ അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും ജോവോ ഫെലിക്‌സിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഗോള്‍ അടിച്ചു. 89ാം മിനുട്ടില്‍ ഘാനയുടെ ഉസ്മാന്‍ ബുകാരി ടീമിന്റെ രണ്ടാം ഗോള്‍ നേടി. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും പോര്‍ച്ചുഗലായിരുന്നു മുന്നില്‍. മത്സരത്തിൻ്റെ അവസാന ഘട്ടങ്ങളിൽ മത്സരം പരുക്കനുമായി. തുടര്‍ച്ചയായ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയത്.

Latest