Connect with us

Kerala

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട്; ജെ ഡി എസുമായുള്ള ലയന തീരുമാനം എല്‍ ജെ ഡി പുനപ്പരിശോധിക്കും

ജെ ഡി യു, ആര്‍ ജെ ഡി പാര്‍ട്ടികളുമായുള്ള ലയനമാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ജെ ഡി എസുമായുള്ള ലയന തീരുമാനം പുനപ്പരിശോധിക്കാനൊരുങ്ങി എല്‍ ജെ ഡി. രാഷ്ട്രപതി, ഉപ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ ജെ ഡി എസ് നിലപാട് എല്‍ ജെ ഡിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലയനം പുനപ്പരിശോധിക്കുന്നത്. ജെ ഡി യു, ആര്‍ ജെ ഡി പാര്‍ട്ടികളുമായുള്ള ലയനമാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ലോക് താന്ത്രിക് ജനതാദള്‍, ജെ ഡി എസുമായുള്ള ലയനം പ്രഖ്യാപിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. കോഴിക്കോട്ട് ചേര്‍ന്ന എല്‍ ജെ ഡി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റി യോഗവുമാണ് ലയന വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി ദേശീയ നേതൃത്വം ആര്‍ ജെ ഡിയില്‍ ലയിച്ചപ്പോള്‍ വിട്ടുനിന്ന സംസ്ഥാന നേതൃത്വം സോഷ്യലിസ്റ്റ് പര്‍ട്ടികളിലൊന്നില്‍ ലയിക്കാന്‍ തീരുമാനിച്ച് ജെ ഡി എസും ആര്‍ ജെ ഡിയുമായി ചര്‍ച്ച നടത്തുകയായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

സംസ്ഥാന പ്രസിഡന്റ് പദവി ലഭിക്കാന്‍ എല്‍ ജെ ഡി നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നുവെങ്കിലും ജെ ഡി എസ് അംഗീകരിച്ചിരുന്നില്ല. ഇതോടെ ലയനംതന്നെ തടസ്സപ്പെട്ട അവസ്ഥയുണ്ടായി. എന്നാല്‍, പിന്നീട് എല്‍ ജെ ഡി വിട്ടുവീഴ്ചക്ക് തയാറാവുകയായിരുന്നു.

 

 

 

Latest