Connect with us

Kerala

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ്; അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം

എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. വന്‍ അപകടം ഒഴിവായി.

Published

|

Last Updated

കൊല്ലം| കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയമുണ്ട്. ഈ സാഹചര്യത്തില്‍  റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം.

പാളത്തിന് കുറുകെ പോസ്റ്റ് വെച്ചത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. പാലരുവി ട്രെയിന്‍ കടന്നുപോകുന്നതിന് മുന്‍പായിരുന്നു സംഭവം.  പാളത്തിന് കുറുകെ പോസ്റ്റ് കണ്ട പ്രദേശവാസിയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. അതിനാല്‍ വന്‍അപകടം ഒഴിവായി.

സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പോലീസ് പറയുന്നത്. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ പുനലൂര്‍ റെയില്‍വേ പോലീസ് ആണ് സംഭവം അന്വേഷിക്കുന്നത്.

 

Latest