Kerala
ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണ കാരണം തലക്കേറ്റ മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തലക്ക് പിറകിലും ചെവിക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകള്‍
കൊച്ചി | കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് കാരണം തലക്കേറ്റ മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്്. തലക്ക് പിറകിലും ചെവിക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകള്‍ ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്.
ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവര്‍ത്തര്‍ പോലീസ് പിടിയിലായിരുന്നു .രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു പോലീസ് എഫ്ഐആര്‍.
---- facebook comment plugin here -----