Connect with us

pala student killing

രക്തം വാര്‍ന്നതാണ് നിതിനയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നിതിനയുടെ മൃതദേഹം വാടകവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരത്തിനായി ബന്ധുവീട്ടില്‍ എത്തിച്ചു

Published

|

Last Updated

കോട്ടയം | പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് മരിച്ച നിതിനയുടെ മരണ കാരണം രക്തം വാര്‍ന്നു പോയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നിതിനയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

അതിനിടെ നിതിനയുടെ മൃതദേഹം വാടകവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരത്തിനായി ബന്ധുവീട്ടില്‍ എത്തിച്ചു. കണ്ണീരോടെയാണ് നാട്ടുകാര്‍ നിതിനക്ക് വിട നല്‍കിയത്.

പ്രതി അഭിഷേക് ബൈജുവിനെ ഇന്ന് കോളേജ് ക്യാമ്പസില്‍ എത്തിച്ച് തെളിവെടുക്കും. പ്രണയ നൈരാശ്യത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

Latest