Kerala
തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റമോര്‍ട്ട്ം റിപ്പോര്‍ട്ട്
യുവാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റിരുന്നോ എന്ന കാര്യം അന്വേഷിക്കും.
തിരുവനന്തപുരം | തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകള്‍ ശരീരത്തിലില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം യുവാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റിരുന്നോ എന്ന കാര്യം അന്വേഷിക്കും.
തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍ വീട്ടില്‍ സി.പ്രഭാകരന്റെയും സുധയുടെയും മകന്‍ സുരേഷ് (40) ആണ് ഫെബ്രുവരി 28ന് മരിച്ചത്. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. പേരൂര്‍ക്കട സ്വദേശികളായ ദമ്പതികളെ ആക്രമിച്ചുവെന്ന പരാതിയില്‍ തിരുവല്ലം ജഡ്ജിക്കുന്നു ഭാഗത്തു നിന്നു ഫെബ്രുവരി 27ന് രാത്രി എട്ടു മണിയോടെയാണു സുരേഷ് ഉള്‍പ്പെടെ 5 പേരെ തിരുവല്ലം പോലീസ് കസ്റ്റഡിയില്‍ എടുത്തത്.