Connect with us

National

പ്രവാചകനെ നിന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റ്; യു പിയില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍

ഉത്തര്‍ പ്രദേശിലെ ബി ജെ പി യുവജന വിഭാഗം തലവന്‍ ഹര്‍ഷിത് ശ്രീവാസ്തവയെയാണ് കേണല്‍ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ലഖ്‌നോ | പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബി ജെ പി യുവജന വിഭാഗം തലവന്‍ ഹര്‍ഷിത് ശ്രീവാസ്തവയെയാണ് കേണല്‍ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ആക്ഷേപകരമായ പോസ്റ്റുകളിലൂടെ പ്രകോപനം സൃഷ്ടിക്കാനും സാമൂഹികാന്തരീക്ഷം വഷളാക്കാനും ശ്രീവാസ്തവ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

പ്രവാചകനെ അധിക്ഷേപിച്ചു കൊണ്ട് ബി ജെ പി വക്താക്കളായ നുപൂര്‍ ശമയും നവീന്‍ ജിന്‍ഡാളും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

 

Latest