Connect with us

Kerala

കോണ്‍ഗ്രസില്‍ നിന്നും പണം കൈപ്പറ്റി രാജീവ് ചന്ദ്രശേഖരനെ തോല്‍പ്പിച്ചു; വിവി രാജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ പോസ്റ്റര്‍

Published

|

Last Updated

തിരുവനന്തപുരം  | തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റര്‍. വിവി രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്.

തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക. കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബിജെപിയെ തോല്‍പ്പിച്ച വി വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക. രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ പോസ്റ്റര്‍

Latest