Connect with us

Kerala

വന്ദേഭാരതില്‍ വി കെ ശ്രീകണ്ഠന്‍ എം പിയുടെ പോസ്റ്റര്‍; കേസെടുത്ത് ആര്‍ പി എഫ്

പോസ്റ്റര്‍ പതിച്ചതില്‍ തന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ലെന്നും ഉണ്ടെന്ന് തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയാമെന്നും ശ്രീകണ്ഠന്‍.

Published

|

Last Updated

പാലക്കാട് | വന്ദേ ഭാരത് എക്‌സ്പ്രസില്‍ വി കെ ശ്രീകണ്ഠന്‍ എം പിയുടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഷൊര്‍ണൂര്‍ ആര്‍ പി എഫ് കേസെടുത്തു. ബി.ജെ.പിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അനുമതി കൂടാതെ സ്റ്റേഷനില്‍ പ്രവേശിക്കല്‍, ട്രെയിനില്‍ പോസ്റ്റര്‍ പതിക്കല്‍, യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ അനുവദിച്ച എം പിക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് ട്രെയിനില്‍ ഒട്ടിച്ചത്. ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ പിന്നീട് പോസ്റ്ററുകള്‍ നീക്കം ചെയ്തു.

അതേസമയം, വന്ദേഭാരതില്‍ പോസ്റ്റര്‍ പതിച്ചത് താന്‍ അറിയാതെയാണെന്ന് വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു. പോസ്റ്റര്‍ പതിച്ചതില്‍ തന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ല. ഉണ്ടെന്ന് തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയാമെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വെച്ച് ആരും പോസ്റ്റര്‍ പതിച്ചിട്ടില്ല. ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും എം പി പ്രതികരിച്ചു.

 

Latest