Connect with us

Kerala

മസ്തകത്തില്‍ മുറിവേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി

പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. വെറ്ററിനറി ഡോക്ടര്‍മാരും തദ്ദേശ പ്രതിനിധിയും ടീമിലുണ്ട്.

Published

|

Last Updated

കൊച്ചി | മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. വെറ്ററിനറി ഡോക്ടര്‍മാരും തദ്ദേശ പ്രതിനിധിയും ടീമിലുണ്ട്. നടപടികള്‍ ഒന്നര മണിക്കൂര്‍ നീളും.

ആതിരപ്പള്ളിയില്‍ നിന്നും മയക്ക് വെടിവെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തില്‍ എത്തിച്ച കൊമ്പനാണ് ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ മുറിവേറ്റിരുന്നു. ഇതിലെ പഴുപ്പ് തുമ്പിക്കൈയിലേക്കും വ്യാപിച്ചതോടെ ആന ഗുരുതരാവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടെയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.

 

 

Latest