Kerala
അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപോർട്ട്
മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പരാതി നൽകിയിരുന്നു
കോഴിക്കോട് | തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തൽ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.പോസ്റ്റുമോർട്ടം റിപോർട്ടിലാണ് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയത്.
പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കുഞ്ഞുമായി കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നു. സമാന സാഹചര്യത്തില്‍ മൂത്ത കുഞ്ഞും മരിച്ചതിനാലാണ് കുട്ടിയുടെ പിതാവ് ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത്. ഇവരുടെ മൂത്ത കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിമരിച്ചിരുന്നു.
---- facebook comment plugin here -----