Connect with us

Kerala

ബാലരാമപുരത്ത് രണ്ടുവയസുകാരിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞുകൊന്നതെന്ന് പോസ്റ്റുമോർട്ടം റിപോർട്ട്

കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്

Published

|

Last Updated

തിരുവനന്തപുരം | ബാലരാമപുരത്ത് രണ്ടു വയസുകാരിയായ ദേവേന്ദുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.  കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന പോസ്റ്റുമോർട്ടം റിപോർട്ട് പുറത്തുവന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടം റിപോർട്ടിലുള്ളത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍  കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് നേരത്തേ  വെളിപ്പെടുത്തിയിരുന്നു. എന്തിനാണ് കൊടുംകൃത്യം ചെയ്തതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പോലീസ് അറിയിച്ചു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇവരുടെ പെരുമാറ്റത്തിൽ സംശയമുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.

 

ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രാവിലെ മുതല്‍ അടിമുടി ദുരൂഹത ഉണ്ടായിരുന്നു.കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

അതിനിടെ, കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡി. കോളജിൽ പോസ്റ്റുമോർട്ടം   പൂർത്തിയാക്കി കുടുംബ വീട്ടിലെത്തിച്ചു. തറവാടുവീട്ടിന് സമീപത്തെ ശ്രീതുവിൻ്റെ അമ്മാവൻ്റെ വീട്ടിൽ മൃതദേഹമെത്തിച്ചതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും വിങ്ങിപ്പൊട്ടി.

Latest