Connect with us

Kerala

വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വെള്ളിയാഴ്ച രാത്രി ഏഴോടെ കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയില്‍ നിന്നു വാങ്ങിയ ബണ്‍ കഴിച്ചതിനു ശേഷമാണ് വിജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

Published

|

Last Updated

തിരുവനന്തപുരം |  വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ വിജു (23) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിജുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി ഏഴോടെ കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയില്‍ നിന്നു വാങ്ങിയ ബണ്‍ കഴിച്ചതിനു ശേഷമാണ് വിജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാവിലെയോടെ ഏറെ അവശനായ വിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. യുവാവിന്റെ ശരീരത്തില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും സംശയിക്കുന്നു.

വിജുവിനെ കൂടാതെ അമ്മയും സഹോദരങ്ങങ്ങളും ബണ്‍ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഭക്ഷണം വില്‍പന നടത്തിയ സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.

 

Latest