Connect with us

Kerala

വോട്ടെടുപ്പ് മാറ്റിവച്ചത് കൊണ്ട് ബിജെപിയിലെ പ്രതിസന്ധി അവസാനിക്കില്ല; പാലക്കാട് ബി ജെ പി ദുർബലമായി: എം വി ഗോവിന്ദന്‍

കഴിഞ്ഞ തവണ യു ഡി എഫിന് കിട്ടിയ വോട്ട് ഇക്കുറി അവർക്ക് നേടാന്‍ സാധിക്കില്ല

Published

|

Last Updated

പാലക്കാട്| പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് സി പി എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ബിജെപി ദുര്‍ബലമായി. യുഡിഎഫിന് കഴിഞ്ഞ തവണ നേടിയ വോട്ട് സ്വന്തമാക്കാന്‍ ഇത്തവണ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് മാറ്റിവച്ചത് കൊണ്ട് ബിജെപിയിലെ പ്രതിസന്ധി അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പാര്‍ട്ടി നയത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നയത്തിന്റ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest