Kerala
പോത്തന്‍കോട് സ്ത്രീയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
മുഖത്ത് മുറിവേറ്റ പാടുകളും ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം| പോത്തന്‍കോട് കൊയ്ത്തൂര്‍കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (69) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ പാടുകളും ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ നാട്ടുകാരാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതക സാധ്യത മുന്‍നിര്‍ത്തി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.