Connect with us

Kerala

പോത്തന്‍കോട് ലഹരി മാഫിയ സംഘം സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

വീടിന് സമീപത്തായി ഇവര്‍ പശു ഫാം നടത്തുന്നുണ്ട്. ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വില്‍പനയും സജീവമാണ്.

Published

|

Last Updated

തിരുവനന്തപുരം |  പോത്തന്‍കോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്ളതായി പോലീസ് പറയുന്നു.

വീടിന് സമീപത്തായി ഇവര്‍ പശു ഫാം നടത്തുന്നുണ്ട്. ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വില്‍പനയും സജീവമാണ്.

ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന് ഓടി പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനോട് വിവരം പറഞ്ഞു. നടപടിയെടുക്കുമെന്ന് പോലീസ് മറുപടി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.