Connect with us

Kerala

പോത്തന്‍കോട് കൊലപാതകം; മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | പോത്തന്‍കോട് കൊലപാതക കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. സച്ചിന്‍, അരുണ്‍, സൂരജ് എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം പോത്തന്‍കോട് കഴിഞ്ഞ ദിവസമാണ് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest