Connect with us

Kerala

പോത്തന്‍കോട് കൊലപാതകം; മൂന്ന് പേര്‍കൂടി പിടിയില്‍

അതേ സമയം മുഖ്യപ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്

Published

|

Last Updated

തിരുവനന്തപുരം | പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ മൂന്ന് പേര്‍ കൂടി പൊലീസ് പിടിയില്‍. സംഭവത്തില്‍ ഒന്‍പത് പേരാണ് ഇതുവരെ പിടിയിലായത്. അതേ സമയം മുഖ്യപ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്.കൊലപാതകത്തില്‍ മൂന്ന് പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സച്ചിന്‍, അരുണ്‍, സൂരജ് എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു .
കേസില്‍ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സ്ഥിരീകരണം.

കേസിലെ രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോര്‍ത്തി നല്‍കിയത്.കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മര്‍ദ്ദിച്ചിരുന്നു.ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണം. അക്രമികളെ സംഘടിപ്പിച്ചതും,കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണെന്ന് പോലീസ് വ്യക്തമാക്കി

 

---- facebook comment plugin here -----

Latest