Hen Wandering in Pentgon
പെന്റഗണ്‍ അതീവ സുരക്ഷാ മേഖലയില്‍ കോഴി; കസ്റ്റഡയില്‍
അതീവ സുരക്ഷാ മേഖലയില്‍ കോഴി എങ്ങനെ നുഴഞ്ഞ് കയറിയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ സുരക്ഷാ മേഖലയില്‍ കോഴി കടന്നു കയറി. സ്ഥലത്ത് കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അതീവ സുരക്ഷാ മേഖലയില്‍ കോഴി എങ്ങനെ നുഴഞ്ഞ് കയറിയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സുരക്ഷാ കാരണങ്ങളാണ് കൃത്യമായി എവിടെ നിന്നാണ് കോഴിയെ കണ്ടെത്തിയതെന്ന് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
മൃഗ സംരക്ഷണ വകുപ്പ് കസ്റ്റഡയില്‍ എടുത്ത കോഴിയെ അടുത്ത് തന്നെയുള്ള പ്രാദേശിക മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ നിന്നും പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ ഫാം നടത്തുന്ന ഒരാള്‍ കോഴിയെ ഏറ്റെടുത്തുവെന്നും വിവരമുണ്ട്.
കോഴി എങ്ങനെയാണ് അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയതെന്നും ചാരപ്രവൃത്തികള്‍ക്കായാണോ കോഴിയെ ഇവിടേക്ക് കടത്തി വിട്ടത് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്.