Connect with us

Health

കഞ്ഞിവെള്ളം മുഖത്ത് ഒഴിച്ചു നോക്കൂ; ഈ അത്ഭുതങ്ങൾ കാണാം...

കഞ്ഞിവെള്ളത്തിന് ആന്റി ഏജിങ് ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൽ ദിവസേന പുരട്ടുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സാധിക്കും.

Published

|

Last Updated

ലമുടിക്ക് ഏറെ അനുയോജ്യമാണ് കഞ്ഞിവെള്ളം എന്ന് നമുക്കറിയാം. മുടിക്ക് കട്ടി ഉണ്ടാവാനും മുടി കറുത്ത് തഴച്ച് വളരാനും കഞ്ഞിവെള്ളം സഹായിക്കുമെന്നും അറിയാം. എന്നാൽ ചർമ്മത്തിലും ചില മാജിക് തീർക്കാൻ കഞ്ഞിവെള്ളത്തിന് കഴിയും എന്ന കാര്യം അറിയാമോ? അതെ ചർമ്മത്തിൽ വളരെ അധികം പ്രവർത്തിക്കുന്ന ഒരു ഘടകമാണ് കഞ്ഞിവെള്ളം. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നോക്കാം

ടാൻ അകറ്റുന്നു

  • ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പുകൾ അകറ്റാൻ കഞ്ഞിവെള്ളം വളരെ നല്ലതാണ്. കഞ്ഞിവെള്ളം പ്രകൃതിദത്ത സൺസ്ക്രീൻ ആയി പ്രവർത്തിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്.

ആന്റി ഏജിങ്

  • കഞ്ഞിവെള്ളത്തിന് ആന്റി ഏജിങ് ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൽ ദിവസേന പുരട്ടുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സാധിക്കും. കഞ്ഞിവെള്ളത്തിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഇത് നേർത്തവരകളും പ്രായമാകുന്നതിന്റെ അടയാളങ്ങളും കുറയ്ക്കുന്നു.

സുഷിരങ്ങൾ കുറയ്ക്കുന്നു

  • ചർമ്മത്തിലെ സുഷിരങ്ങൾ കുറയ്ക്കുന്നതിനും കഞ്ഞിവെള്ളം നല്ലതാണ്. വലിയ സുഷിരങ്ങളിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് തുടയ്ക്കുന്നത് വളരെ ഫലപ്രദമാണ്.

ചൊറിച്ചിൽ അകറ്റുന്നു

  • ഏതെങ്കിലും തരത്തിലുള്ള തടിപ്പുകളോ ചൊറിച്ചിലുകളോ ഉണ്ടെങ്കിൽ കഞ്ഞി വെള്ളം പുരട്ടുന്നത് ആശ്വാസം നൽകും.

ചർമം ശുദ്ധീകരിക്കുന്നു

  • കഞ്ഞിവെള്ളം ഒരു മികച്ച ക്ലെൻസറായും ടോണറായും പ്രവർത്തിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യമുള്ളതും മുറുക്കമുള്ളതും ആകുന്നു.

ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട മുഖത്ത് അല്ലെങ്കിൽ ചർമ്മത്തിൽ ഇങ്ങനെയൊന്നുപയോഗിച്ച് നോക്കൂ.

Latest