Connect with us

Kerala

പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി നടക്കുകയാണ്; ഡീന്‍ കുര്യാക്കോസിനെതിരെ എം.എം മണി

ഡീനിന് മുന്‍പുണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നും മണി അധിക്ഷേപിച്ചു.

Published

|

Last Updated

ഇടുക്കി| ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെയും കോണ്‍ഗ്രസ് മുന്‍ എം.പി. പി.ജെ. കുര്യനെയും അധിക്ഷേപിച്ച് എം.എം മണി എം.എല്‍.എ. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും മണി ആക്ഷേപിച്ചു.  ഡീനിന് മുന്‍പുണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശിയായുള്ളത് ഇപ്പോള്‍ ജോയ്‌സ് ജോര്‍ജ് മാത്രമാണെന്നും എം.എം. മണി  പറഞ്ഞു.

പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി നടക്കുകയാണ്. ഡീന്‍ കുര്യാക്കോസെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങള്‍ക്കിടയിലേക്ക് ഡീന്‍ ഇറങ്ങുന്നില്ലെന്നും എംഎം മണി വിമര്‍ശിച്ചു. ഫോട്ടോ എടുക്കല്‍ മാത്രമാണുള്ളത്. ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നും നീതി ബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി മണ്ഡലത്തില്‍ സിറ്റിങ് എം.പി.യും നിലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമാണ് ഡീന്‍ കുര്യാക്കോസ്. നെടുങ്കണ്ടം തൂക്കുപാലത്ത് ഇന്നലെ വൈകിട്ട് നടന്ന അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ അധിക്ഷേപ പ്രസംഗം.

 

 

 

---- facebook comment plugin here -----

Latest