Connect with us

Kerala

വൈദ്യുതി പ്രതിസന്ധി: ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി രാജീവ്

രാജ്യമൊട്ടാകെയുള്ള വൈദ്യുതി ക്ഷാമവും ഉയർന്ന വിലയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യമാക്കുന്നതിലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ഈ വർഷം കേരളത്തിൽ മഴയുടെ അളവ് വളരെ കുറഞ്ഞുവെങ്കിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിലുൾപ്പെടെ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാറിനൊപ്പം ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പീക്ക് ടൈമായി കണക്കാക്കുന്ന വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ പരമാവധി വൈദ്യുതി ഉപയോഗം കുറക്കാനും കാര്യക്ഷമത കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾ തയ്യാറാകണം. രാജ്യമൊട്ടാകെയുള്ള വൈദ്യുതി ക്ഷാമവും ഉയർന്ന വിലയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യമാക്കുന്നതിലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

എങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ പ്രയാസമില്ലാതെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest