Kerala
എസ് എ ടി ആശുപത്രിയില്‍ വൈദ്യുതി തടസ്സപ്പെട്ട സംഭവം: ഒരുദ്യോഗസ്ഥനു കൂടി സസ്‌പെന്‍ഷന്‍
പി ഡബ്ല്യു ഡിയിലെ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്യാമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം | എസ് എ ടി ആശുപത്രിയില്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ട സംഭവത്തില്‍ ഒരുദ്യോഗസ്ഥനു കൂടി സസ്‌പെന്‍ഷന്‍. പി ഡബ്ല്യു ഡിയിലെ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്യാമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. വൈദ്യുതി തടസ്സമുണ്ടായപ്പോള്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തല്‍
ഓവര്‍സിയറേയും അസിസ്റ്റന്റ് എന്‍ജിനീയറേയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
---- facebook comment plugin here -----