Kerala
കുറ്റാരോപിതരെ സംരക്ഷിക്കുന്നത് സിപിഐഎമ്മിലെ പവർഗ്രൂപ്പ്; സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുന്നു: വിഡി സതീശന്‍
യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതിനാലാണ് സിനിമരംഗത്തെ നിരപരാധികളും അപമാനിതരായി നില്‍ക്കുന്നത്.
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
സിപിഐഎമ്മിലും പവര്‍ഗ്രൂപ്പുണ്ട്. കുറ്റവാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പവര്‍ ഗ്രൂപ്പമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.
ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്. സ്ത്രീകള്‍ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. സാംസ്‌കാരിക മന്ത്രി എന്തൊക്കെയാണ് പറയുന്നത്? എല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യാന്‍ പറയുന്നത്. സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാറാണെന്നും സതീശന്‍ പറഞ്ഞു.മുകേഷ് എം എല്‍ എയുടെ രാജിക്കായി പാര്‍ട്ടിയിലെ ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല.
ഹേമാ കമ്മിറ്റി റിപോര്‍ട്ട് കൈയില്‍ വെച്ചാണ് മുകേഷിനെ സി പി എം സ്ഥാനാര്‍ഥിയാക്കിയത്. പവര്‍ ഗ്രൂപ്പിന് മുമ്പില്‍ ബൃന്ദാ കാരാട്ടും ബിനോയ് വിശ്വവും ദുര്‍ബലരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപോര്‍ട്ട് വന്നതോടെ മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തി. അദ്ദേഹത്തെ ഇപ്പോള്‍ കാണാന്‍ പോലുമില്ല.യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതിനാലാണ്
സിനിമരംഗത്തെ നിരപരാധികളും അപമാനിതരായി നില്‍ക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.