Connect with us

Kerala

പോക്‌സോ കേസ്; ഇരയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി | മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ഇരയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആരോപണ വിധേയരായ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു. കളമശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാരെയാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

പെണ്‍കുട്ടിയുടെയും ബന്ധുവിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

 

---- facebook comment plugin here -----

Latest