Connect with us

Kannur

പൊസോട്ട് തങ്ങള്‍, യു.വി ഉസ്താദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

പി.പി. അബ്ദുല്‍ ഹകീം സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷനും അല്‍മഖര്‍ ജനറല്‍ സെക്രട്ടറിയുമായ പട്ടുവം കെ.പി. അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തളിപ്പറമ്പ്| സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ് സംസ്ഥാന ട്രഷററും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെയും സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും അല്‍മഖര്‍ സ്ഥാപനങ്ങളുടെയും ജനറല്‍ സെക്രട്ടറിയായിരുന്ന യു.വി. ഉസ്മാന്‍ മുസ്ലിയാരുടെയും പേരിലുള്ള അനുസ്മരണ സംഗമം ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസില്‍ നടന്നു. പി.പി. അബ്ദുല്‍ ഹകീം സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷനും അല്‍മഖര്‍ ജനറല്‍ സെക്രട്ടറിയുമായ പട്ടുവം കെ.പി. അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു.

ഐ.സി.എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റും അല്‍മഖര്‍ ജി.സി.സി ചെയര്‍മാനുമായ മുസ്ത്വഫ ദാരിമി കടാങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, കെ.പി. അബ്ദുല്‍ ജബ്ബാര്‍ ഹാജി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ഡോ. മഹ്മൂദ് ചൊര്‍ക്കള, അബ്ദുല്‍ ഫത്താഹ് ശാമില്‍ ഇര്‍ഫാനി, ഖാസിം പുറത്തീല്‍, എം. മമ്മു മൗലവി പടപ്പേങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

 

 

 

Latest