Kerala
പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ ദിവ്യയ്ക്ക് വിമർശനം
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ | സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപോര്‍ട്ടില്‍ പിപി ദിവ്യയ്ക്ക് വിമര്‍ശനം.എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയതെന്നും ഇത് ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ സിപിഐഎം അനുശോച്ചു.ജില്ലാകമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരെ വിമര്‍ശനം. യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയതും തെറ്റായ പ്രസംഗവുമാണ് ദിവ്യ നടത്തിയത്.ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും എം വി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധ
പ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് വീഴ്ച പറ്റിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.