Connect with us

Kerala

എഡിഎമ്മിന്റെ മരണം: പി പി ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നു; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നടപടി: എം വി ഗോവിന്ദന്‍

പി സരിന്‍ സ്വീകരിക്കുന്ന നിലപാട് അനുസരിസിച്ചാണ് പാലക്കാട് തീരുമാനമെടുക്കുക

Published

|

Last Updated

ന്യൂഡല്‍ഹി |  കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാര്‍ട്ടി ജില്ലാ കമ്മറ്റി വിഷയം പരിശോധിക്കും. എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കും.ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. പിപി ദിവ്യയുടെ നടപടി ഒഴിക്കാക്കേണ്ടതായിരുന്നു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി സരിന്‍ സ്വീകരിക്കുന്ന നിലപാട് അനുസരിസിച്ചാണ് പാലക്കാട് തീരുമാനമെടുക്കുക. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വന്നത് കൊണ്ട് മാത്രം സ്ഥാനാര്‍ഥി ആക്കാന്‍ പറ്റില്ല. നിലപാടാണ് വിഷയം,എല്‍ഡിഎഫിനെ അംഗീകരിക്കണം.

സരിനുമായി ആരൊക്കെ ചര്‍ച്ച നടത്തി എന്ന് തനിക്ക് പറയാന്‍ പറ്റില്ല. രാഷ്ട്രീയം ആകുമ്പോള്‍ പലരും സംസാരിക്കും. ആര് വേണമെങ്കിലും സ്ഥാനാര്‍ഥി ആവാം. നാളെയോടെ പ്രഖ്യാപനം വരും. സരിന്റെ നിലപാട് അറിഞ്ഞിട്ട് വീണ്ടും കാണാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest