Connect with us

Kerala

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതിയില്‍ വാദം

പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികള്‍ പോലീസിന് കിട്ടിയതായാണ് സൂചന

Published

|

Last Updated

കണ്ണൂര്‍ |  എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും. ദിവ്യക്കെതിരാണ് പോലീസ് റിപ്പോര്‍ട്ടെന്നാണ് വിവരം. പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികള്‍ പോലീസിന് കിട്ടിയതായാണ് സൂചന.

യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാകും. നവീന്റെ കുടുംബവും ഹര്‍ജിയില്‍ കക്ഷി ചേരുന്നുണ്ട്. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ബോധപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചു എന്നതിനുള്ള തെളിവും മൊഴികളും അന്വേഷിക്കുന്ന ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീന്‍ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇത് വരെ മൊഴി കൊടുത്തിട്ടില്ല. റവന്യു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കണ്ണൂര്‍ കലക്ടര്‍ക്ക് എതിരായ നടപടി ഉണ്ടാകുക മൊഴി നല്‍കാന്‍ കാലതാമസം തേടുകയാണ് ചെയ്തത്. റോഡില്‍ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം ടൌണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടുക ആയിരുന്നു. ഭാവിയില്‍ വീതി കൂട്ടും എന്ന അടിസ്ഥാനത്തില്‍ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എ ഡി എം നിയമ പരിധിക്കുള്ളില്‍ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികള്‍.

കൈകൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഉടന്‍ ഉണ്ടാവും. സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അനുമതി വാങ്ങണമെന്ന കാര്യം അറിവില്ലെന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം.

പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിവ്യക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തുന്നതായിരിക്കും നടപടി. സമ്മേളന കാലയളവില്‍ അച്ചടക്ക നടപടികള്‍ പതിവില്ലെങ്കിലും നിലവിലെ സാഹചര്യം പരിശോധിച്ച് നടപടി അനിവാര്യമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിഷയം ഉയര്‍ന്നുവരുന്ന സാഹചര്യമുണ്ട്.