Kerala
പി പി ദിവ്യയുടെ ജാമ്യഹരജി പരിഗണിക്കുക നവം: അഞ്ചിന്
തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിക്കൊണ്ട് ഉത്തരവായത്.
കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് (നവം: അഞ്ച്) മാറ്റി. അന്ന് വിശദമായ വാദം കേള്‍ക്കും. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിക്കൊണ്ട് ഉത്തരവായത്.
ഹരജി ഇന്ന് പരിഗണിക്കുമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. കണ്ണൂര്‍ ജില്ലാ കലക്ടറുടേയും പ്രശാന്തന്റേയും മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
അതിനിടെ,റിമാന്‍ഡില്‍ കഴിയുന്ന ദിവ്യക്കായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഇന്ന് രാവിലെ കോടതി അംഗീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.