Connect with us

Kerala

പി പി ദിവ്യയുടെ കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വം; വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

പി പി ദിവ്യയുടെ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്

Published

|

Last Updated

തിരുവനന്തപുരം | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണര്‍.

ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്.
തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.