Connect with us

Kerala

പിപി ദിവ്യ ഇന്ന് ജാമ്യ ഹരജി നല്‍കും

ദിവ്യയുടെ ജാമ്യാപേക്ഷ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു

Published

|

Last Updated

കണ്ണൂര്‍ |  എഡിഎം നവീന്‍ ബാബു മരണപ്പെട്ട കേസില്‍ റിമാന്‍ഡിലായ പിപി ദിവ്യ ഇന്ന് ജാമ്യ ഹരജി നല്‍കും. തലശേരി സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കുക. ഇന്നലെ അറസ്റ്റിലായ ദിവ്യയെ രണ്ടാഴ്ചത്തേക്കാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അതേ സമയം ദിവ്യയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.

സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ നവീന്റെ ഭാര്യ മജ്ഞുഷ കക്ഷി ചേരും. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.

കരുതിക്കൂട്ടി വിഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്

 

Latest