Kerala
പി പി ദിവ്യയെ നീക്കി; കെ കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സി പി എം നടപടി.
കണ്ണൂര്‍ | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി പി ദിവ്യയെ നീക്കി. പകരം കെ കെ രന്തകുമാരി പ്രസിഡന്റാകും.
ഇന്ന് ഉച്ചക്ക് ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമെടുത്ത തീരുമാനം പാര്‍ട്ടി വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സി പി എം നടപടി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്.
അതിനിടെ, നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ വ്യക്തമാക്കി.