Connect with us

Kerala

പി പി ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി; അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

കണ്ണൂര്‍ | എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപോര്‍ട്ട്. ബന്ധുവീട്ടില്‍ നിന്ന് പി പി ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായാണ് വിവരം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് ഈ മാസം 29നാണ്.വിധി വരും വരെ കീഴടങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

പിപി ദിവ്യയുടെ അറസ്റ്റിന് നീക്കം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ഡിഐജി ഓഫീസില്‍ യോഗം ചേരുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ രാവിലെ ചേരാനിരുന്ന യോഗം ഇതുവരെ ചേര്‍ന്നില്ല.

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രമേയം പാസ്സാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് പ്രമേയം യോഗത്തില്‍ പാസ്സാക്കി.

 

Latest